ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി ; നിര്‍ബന്ധിച്ച്‌ മരുന്ന് കഴിപ്പിച്ചു ; രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി

രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ വീണ്ടും ഗുരുതര ആരോപണം. ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

സംസാരിക്കാൻ എന്ന് പറഞ്ഞ് വിളിച്ച്‌ കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു എന്ന് യുവതി പറഞ്ഞു.


2023 കാലത്താണ് പുള്ളിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം ചാറ്റിംഗിലാണ് തുടങ്ങിയത്. അതിന് ശേഷം ടെലിഗ്രാം നമ്പർ ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം ഹാൻഡില്‍ ചെയ്യാൻ അഡ്മിൻസുണ്ടെന്നും മേസേജ് അവർ കാണുന്നത് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു. പിന്നീട് ടെലിഗ്രാമിലൂടെ മേസേജ് അയക്കാൻ തുടങ്ങി. എല്ലാവരോടും ടൈമർ സെറ്റ് ചെയ്താണ് മേസേജ് അയക്കുന്നത്.


നേരിട്ട് കാണണം എന്ന് പറഞ്ഞ് മൂന്ന് നേരവും മേസേജും ഫോണും വരും. പിന്നീട് രാഹുലിനെ നേരിട്ട് കാണുമ്പോൾ സുഹൃത്ത് ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവർ തന്നെയാണ് സ്ഥലം ചൂസ് ചെയ്തത്. അവിടെ എത്തിയപ്പോള്‍ ഒന്നിച്ചിരിക്കുന്നത് ആരെങ്കിലും കാണും എന്ന് പറഞ്ഞ് റൂം എടുക്കാമെന്ന് പറഞ്ഞു. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പിൻ മേല്‍ നിർബന്ധിച്ച്‌ സെക്ഷ്വല്‍ റിലേഷനില്‍ ഏർപ്പെട്ടു. ബന്ധത്തിന് ശേഷം അതേ ദിവസം തന്നെ മുഖത്ത് നോക്കി വിവാഹം കഴിക്കാൻ പറ്റില്ലെന്നും നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും പുള്ളി പറഞ്ഞു. അന്ന് പുള്ളിയുടെ കയ്യില്‍ പില്‍സ് ഉണ്ടായിരുന്നില്ല. പിറ്റേന്ന് മെഡിസിൻ അലർജിയുണ്ടെന്ന് പറഞ്ഞിട്ടും പ്രശ്നമില്ലെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ച്‌ മരുന്ന് കഴിപ്പിച്ചു.


ഇക്കാര്യം പറഞ്ഞ് കരയുമ്പോൾ ഞാൻ ഇവിടെ തന്നെയില്ലേ എങ്ങോട്ടും പോയില്ലല്ലോ എന്തിനാണ് വിഷയമുണ്ടാക്കുന്നത് പറഞ്ഞ് ദേഷ്യപ്പെടും. പിന്നീട് സ്നേഹത്തോടെ സംസാരിച്ച്‌ നമ്മളെ കൂളാക്കും. മറ്റേ പെണ്‍കുട്ടികളോടും ഇതേ രീതിയിലാണ് സംസാരിക്കുന്നത്. എന്റെ സീനിയറിന്റെ സുഹൃത്തിനും ഇതേ അനുഭവമാണ് ഉണ്ടായത്. ഐ ഡോണ്ട് കേയർ എന്ന് മെൻഡ് ആണ് പുള്ളിക്ക്. അയാളെ സംരക്ഷിക്കാൻ കോണ്‍ഗ്രസില്‍ ആളുകളുണ്ട്. ഇനിയെങ്കിലും ഇയാളുടെ സ്വഭാവം ജനങ്ങള്‍ തിരിച്ചറിയണം. അയാളും കൂടെ നില്‍ക്കുന്നവരും ബോണ്‍ ക്രിമിനല്‍സാണെന്നും പെണ്‍കുട്ടി പറഞ്ഞു.