ജോസഫ് വാഴക്കന്റെ മകള്‍ ഗവണ്‍മെന്റ് പ്ലീഡര്‍, യുഡിഎഫ് സ‍ര്‍ക്കാരിന്റെ ബന്ധുനിയമനം വിവാദത്തില്‍

വി ഡി സതീശൻ സർക്കാരിന്റെ അഭിഭാഷക പട്ടികയിലും ബന്ധു നിയമനം. ജോസഫ് വാഴക്കൻ്റെ മകള്‍ക്ക് ഗവണ്മെന്റ് പ്ലീഡർ ആയി നിയമനം ലഭിച്ചതിനുപിന്നാലെയാണ് വിവാദമുയരുന്നത്.

ജോസഫ് വാഴക്കൻ്റെ മകള്‍ ലയ ജോസഫിനെയാണ് നിയമിച്ചത്. സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർ, സീനിയർ ഗവണ്‍മെന്റ് പ്ലീഡർ, ഗവണ്‍മെന്റ് പ്ലീഡർ തസ്തികളിലേക്ക് 42 പേരെയാണ് നിയമിച്ചത്.


മന്ത്രി സണ്ണി ജോസഫിന്റെ പേർസണല്‍ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. 


ഡിസിസി നേതാവ് കൂടിയാണ് ബെന്നി. ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സണ്ണി ജോസഫോ തയ്യാറായിട്ടില്ല. കെഎസ്‌ആർടിസിയിലും പിൻവാതില്‍ നിയമനം സംബന്ധിച്ച സൂചനകള്‍ വ്യക്തമാക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം കേരള ടൈംസ് ന്യൂസ് പുറത്തുവിട്ടിരുന്നു.


അതേസമയം, എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ മന്ത്രി അനില്‍കുമാർ തൻ്റെ ഔദ്യോഗിക വാഹനം മകന്റെ വിവാഹ വാഹനമാക്കിയതും വിവാദത്തിലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി.