
Advertisement

Contact us to Advertise here
യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: സൗത്ത് ചിറ്റൂർ കെ.ഡി. ശശി റോഡിൽ മടിയത്താഴത്ത് വീട്ടിൽ രതീഷി (40)നെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ വാതിൽപൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ സൗമ്യയും മകനും മറ്റൊരു മുറിയിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് രതീഷ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.

Comments
0 comment