menu
അഭ്യൂഹങ്ങള്‍ക്ക് വിട ; അനില്‍ ആന്റണി ബിജെപിയുടെ പുതിയ അധ്യക്ഷൻ ?
അഭ്യൂഹങ്ങള്‍ക്ക് വിട ; അനില്‍ ആന്റണി ബിജെപിയുടെ പുതിയ അധ്യക്ഷൻ ?

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : കേരളത്തില്‍ ബി ജെ പിയുടെ പുതിയ അധ്യക്ഷൻ ആരായിരിക്കുമെന്ന ചോദ്യത്തിന് ഉടൻ തന്നെ ഉത്തരമാകുമെന്ന് റിപ്പോർട്ടുകള്‍.

അതില്‍ ഉയർന്ന കേള്‍ക്കുന്ന പേരാണ് അനില്‍ ആന്റണിയുടേത്. അനില്‍ ആന്റണിയുടെ കടന്ന് വരവ് കേരളത്തില്‍ ബിജെപിയ്ക്ക് പുതിയ ഉണർവ്വ് പകരുമെന്നാണ് സൂചനകള്‍. അനില്‍ ആന്റണി പാർട്ടിയില്‍ ചേർന്നതോടുകൂടി ബിജെപി കേരളത്തില്‍ അനില്‍ ആന്റണിയെ എങ്ങനെ ഉപയോഗിക്കാമെന്നതിനെപ്പറ്റി പഠനം നടത്തുകയായിരുന്നു. 


കഴിഞ്ഞ രണ്ടു വർഷമായി ബിജെപിയിലെ താപ്പാനുകളുടെ കീഴില്‍ കടുത്ത പരിശീലനത്തിലായിരുന്ന അനില്‍ ആന്റണി. അദ്ദേഹത്തെ ഉടനെ സംസ്ഥാന പ്രസിഡണ്ടായി നിയമിക്കുമെന്നാണ് പല നേതാക്കളും പങ്കുവയ്ക്കുന്നത്. 


നാനാവശത്തു നിന്നുള്ള എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് മുഴുവൻ ഭീഷണികളെയും വകവയ്ക്കാതെ മുന്നേറി 20% വോട്ട് ഷെയർ നേടിയെടുത്ത സുരേന്ദ്രൻ , കേന്ദ്രത്തില്‍ പുതിയ പദവി പ്രതീക്ഷിച്ചിരിക്കുന്നു. സുരേന്ദ്രന്റെ പിൻഗാമിയായി ഒരു ക്രിസ്ത്യാനിയെ കൊണ്ടുവന്നു കഴിഞ്ഞാല്‍ ന്യൂനപക്ഷ സമുദായ പിന്തുണ പാർട്ടിക്ക് ലഭിക്കുമെന്നാണ് ആർഎസ്‌എസിന്റെ കണക്കുകൂട്ടല്‍. ബിജെപിയെ ഒരു വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്നവർക്ക് ഒരു മറുപടി എന്ന നിലയിലാണ് അവരുമായി ചേർന്നു പോകുവാൻ സാധ്യതയുള്ള ക്രൈസ്തവ സമൂഹത്തെ അടുപ്പിച്ചു നിർത്താൻ ആലോചിക്കുന്നത്. 


ബിജെപിയുടെ അഖിലേന്ത്യ സെക്രട്ടറിയായി നിയമനം ലഭിച്ച അനില്‍ ആന്റണിക്ക് മികച്ച പരിശീലനമാണ് പാർട്ടിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. തുടർന്ന് ഔദ്യോഗിക വക്താക്കളില്‍ ഒരാളായി നിയമിച്ചു. 


പത്രപ്രവർത്തകരുടെ ചോദ്യങ്ങളെ അനായാസേന കൈകാര്യം ചെയ്യുവാൻ അനില്‍ ആന്റണിയെ പരുവപ്പെടുത്തിയെടുക്കുക എന്നതായിരുന്നു പാർട്ടിയുടെ ഉദ്ദേശം. അളന്നു തൂക്കിയുള്ള അനില്‍ ആന്റണിയുടെ മറുപടികള്‍ പലപ്പോഴും ബിജെപി പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു. 


എ കെ ആന്റണിയുടെ മകനെ ബിജെപിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാർ പലരീതിയില്‍ ആക്ഷേപിച്ചെങ്കിലും അവരുടെ മേല്‍ ഇടിത്തി വീഴിക്കാനാണ് ഈ നിയമനം വഴി പാർട്ടി ഉദ്ദേശിക്കുന്നത്.കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്നവർക്ക് ബിജെപിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കുകയെന്നതാണ് അനില്‍ ആന്റണിക്ക് ബിജെപി കൊടുത്തിരിക്കുന്ന ആദ്യ ദൗത്യം. 


ഇതിനിടെ ഒരു ക്രിസ്ത്യാനിയെ സംസ്ഥാന പ്രസിഡണ്ട് ആക്കാൻ സാധ്യതയുണ്ടന്നറിഞ്ഞതോടുകൂടി പിസി ജോർജ് മുതല്‍ ജേക്കബ് തോമസ് വരെ ചരട് വലികളാരംഭിച്ചു. അതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനോടൊപ്പം പ്രത്യേക ദൂതന്മാരെ ഡല്‍ഹിയില്‍ അയച്ചും ഡല്‍ഹിയില്‍ നേരിട്ട് ചെന്ന് നേതാക്കന്മാരെ കാക്ക പിടിച്ചും കാര്യം നേടാനുള്ള വ്യഗ്രതയിലാണ് ചില ക്രിസ്ത്യൻ നേതാക്കള്‍. 


കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിക്കാരനായിരുന്ന മുൻ ഐപിഎസ് ഓഫീസർ തമിഴ്നാട് മോഡലില്‍ കേരളത്തിലും ഒരു മുൻ ഐപിഎസ് ഓഫീസർ പ്രസിഡണ്ടായി വന്നാല്‍ കേരളം പിടിച്ചെടുക്കാമെന്നാണ് ജേക്കബ് തോമസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്. പഴയ ഐപിഎസ് ഓഫീസറെ കുടിയിരുത്തുവാൻ പാർട്ടി എന്താ പൊതുമേഖലാ സ്ഥാപനം ആണോ എന്നാണ് ഒരു മുതിർന്ന പഴയകാല ബിജെപി നേതാവ് ചോദിച്ചത്. 


പണ്ട് കൃഷി വകുപ്പിന്റെ കീഴില്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്ത് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് തോട്ടങ്ങളില്‍ വിഷം തളിച്ച്‌ കാസർഗോഡ് ജില്ലയില്‍ ജനിക്കുന്ന മുഴുവൻ കുട്ടികള്‍ക്കും അംഗവൈകല്യം സമ്മാനിച്ച മിടുക്കനാണ് ഈ പോലീസ് ഓഫീസർ. 


അതിനു പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ച കർണാടകയിലെ തോട്ടം അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. വനഭൂമിയായിരുന്ന ഈ തോട്ടത്തിലെ മരം മുഴുവൻ വെട്ടി കോടാനുകോടി രൂപ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് തടിയൂരുവാൻ വേണ്ടിയാണ് അന്ന് കർണാടക ഭരിച്ചിരുന്ന ബിജെപിയില്‍ അംഗത്വമെടുത്തത്. അതിനിടയിലാണ് ബിനാമി പേരില്‍ തമിഴ്നാട്ടില്‍ 50 ഏക്കർ ഭൂമി വാങ്ങിയതും അത് ഇ ഡി എടുത്തോണ്ട് പോയി കേസ് ആക്കിയതും. കൂടാതെ പോർട്ട് ഡയറക്ടറായിരുന്ന കാലത്ത് നടത്തിയ പത്ത് അഴിമതികളെ പറ്റിയുള്ള അന്വേഷണം കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. 


അഴിമതികള്‍ ചൂണ്ടിക്കാണിച്ച കണ്ണൂരുകാരന്റെ പേരില്‍ വ്യാജ വിജിലൻസ് കേസുകള്‍ എടുത്തതും അവ ഹൈക്കോടതി അസ്ഥിരപ്പെടുത്തിയതും ഈ അടുത്ത കാലത്താണ്. പോർട്ട് ഡയറക്ടറായിരുന്ന കാലത്ത് 15 കോടി രൂപ വിലയുണ്ടായിരുന്ന ഡ്രഡ്ജർ 20 കോടി രൂപയ്ക്ക് വാങ്ങിയത് അറിയപ്പെടുന്ന അഴിമതികളിലൊന്നാണ്. വാങ്ങിയ ഡ്രഡ് ജർ അന്നു മുതല്‍ ഇന്നുവരെ ഒരു പ്രാവശ്യം പോലും ഉപയോഗിക്കാൻ സാധിച്ചിട്ടില്ലന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.


ഈ അടിസ്ഥാന യോഗ്യതകളെല്ലാമുള്ള ജേക്കബ് തോമസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി വന്നാല്‍ ഉറപ്പായും ഭരണം നേടാമെന്നാണ് പാർട്ടിക്കുള്ളിലെ ചില കുസൃതിക്കാർ അഭിപ്രായപ്പെട്ടത്. ജേക്കബ് തോമസിന് എതിരെയുള്ള ഡ്രജ്ജർ അഴിമതി കേസില്‍ തെളിവെടുപ്പിനായി ഉദ്യോഗസ്ഥർ നെതർലാൻസില്‍ പോകാൻ തുടങ്ങുന്ന ഈ അവസരത്തില്‍ , സുരേഷ് ഗോപിയും ആനന്ദ ബോസും ശ്രീധരൻപിള്ളയും അടങ്ങുന്ന കുറുമുന്നണി ഈ അഴിമതി കേസില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന പ്രസിഡണ്ടായി ഉയർത്തി കാണിക്കുവാൻ ആലോചിക്കുന്നത്. 


ശ്രീധരൻപിള്ളയുടെ അടുത്ത സുഹൃത്തായ ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ് ഇതിന്റെ പിന്നിലുള്ള ചാലകശക്തിയെന്നാണ് കരക്കമ്പി. ഏതായാലും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്ക് നിർണായകമാകുന്ന സമയത്ത് അനില്‍ ആന്റണിയെ പോലെ ഒരാള്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി വന്നാല്‍ സീറ്റ് കിട്ടാതെ ഇടഞ്ഞു പാർട്ടി വിടാൻ തക്കംപാർത്തു നില്‍ക്കുന്ന മുഴുവൻ കോണ്‍ഗ്രസുകാർക്കും ഒരു അഭയകേന്ദ്രമായി മാറും.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations