menu
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം , അഞ്ചിരട്ടി വര്‍ധന
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം , അഞ്ചിരട്ടി വര്‍ധന

Advertisement

Flotila

Contact us to Advertise here

ന്യൂഡല്‍ഹി : വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

നേരത്തെ ഇത് 5000 രൂപയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി വരുന്ന തുക കുറവാണെന്നും നാഗ്പൂരില്‍ റോഡ് സേഫ്റ്റി ക്യാംപെയിനില്‍ സംസാരിക്കവെ ഗഡ്കരി പറഞ്ഞു. 


റോഡപകടത്തില്‍പ്പെട്ടവരെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ വരുന്ന 1.5 ലക്ഷം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.


ദേശീയ പാതകളിലും സംസ്ഥാന പാതകളിലും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു. 2021 ഒക്ടോബര്‍ മുതലാണ് കേന്ദ്ര സര്‍ക്കാര്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം നല്‍കുന്ന പദ്ധതി ആരംഭിച്ചത്.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations