menu
കൊച്ചി മെട്രോയില്‍ ബിടെക്കുകാര്‍ക്ക് അവസരം ; ശമ്പളം 140000 രൂപ വരെ , അപേക്ഷിക്കേണ്ട അവസാന തീയതി.
കൊച്ചി മെട്രോയില്‍ ബിടെക്കുകാര്‍ക്ക് അവസരം ; ശമ്പളം 140000 രൂപ വരെ , അപേക്ഷിക്കേണ്ട അവസാന തീയതി.

Advertisement

Flotila

Contact us to Advertise here

കൊച്ചി : മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍ ) എക്‌സിക്യൂട്ടീവ് ( സിവില്‍ ) വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികളുടെ തൃപ്തികരമായ പ്രകടനവും ആവശ്യകതയും അടിസ്ഥാനമാക്കി നിയമനം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായ പരിധി 32 വയസ് ആയിരിക്കണം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ ലിങ്ക് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. സമയ പരിധിക്ക് ശേഷമോ അപൂര്‍ണ്ണമായ രേഖകളോടെയോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യണം.


അല്ലാത്തപക്ഷം അപേക്ഷ അപൂര്‍ണ്ണമായി കണക്കാക്കപ്പെടും. ഫാക്‌സ് അല്ലെങ്കില്‍ ഇ – മെയില്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെ അയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച്‌ 19 ആണ്. എഴുത്ത് / ഓണ്‍ലൈന്‍ പരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.


ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ എഴുത്ത് / ഓണ്‍ലൈന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും വിളിക്കുകയുള്ളൂ. അപേക്ഷകരെ കെ എം ആര്‍ എല്ലില്‍ രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍ ഐഡി വഴിയായിരിക്കും ഇത് അറിയിക്കുക. മറ്റ് ആശയവിനിമയ മാര്‍ഗങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലും ടി എയോ ഡി എയോ അനുവദിക്കുന്നതല്ല.


അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ നേടിയിരിക്കണം. ഇതോടൊപ്പം , അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പോസ്റ്റ് - ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം. സ്ഥല മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും കരാര്‍ മാനേജ്മെന്റിലും അറിവുണ്ടായിരിക്കണം.


സൈറ്റ് ,മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും പരിചയം അല്ലെങ്കില്‍ സമുദ്ര / കടല്‍ത്തീര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഡ്രെഡ്ജിംഗ്, നാവിഗേഷന്‍ ചാനല്‍ വികസനം എന്നിവയില്‍ പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40000 രൂപ മുതല്‍ 140000 രൂപ വരെ ആയിരിക്കും ശമ്പളം ലഭിക്കുക.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations