
Advertisement

Contact us to Advertise here
തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30-ഓടെ അകലാട് സ്‌കൂളിന് സമീപമായിരുന്നു അപകടം.
ലോറിയുടെ സമീപത്ത് കൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്കാണ് ഭാരമുള്ള ഇരുമ്പ് ഷീറ്റുകള്‍ വീണത്. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റോഡില്‍ വീണ ഷീറ്റുകള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Comments
0 comment