
Advertisement

Contact us to Advertise here
മൊബൈൽ ഫോണും, ജാതിക്കായും മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മൊബൈൽ ഫോണും, ജാതിക്കായും മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുളവൂർ പേഴയ്ക്കാപ്പിള്ളി കാരയിൽ കിയാർക്കുടി വീട്ടിൽ അനന്തു (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (20), മേനാൻ തുണ്ടത്തിൽ വീട്ടിൽ നിബിൻ ജോസഫ് (22) എന്നിവരെയാണ് വാഴക്കുളം എസ്.എച്ച്.ഒ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മംഗലത്ത് നട ജംഗ്ഷന് സമീപത്തുള്ള വീടിന്റെ പോർച്ചിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ജാതിക്കയാണ് മോഷ്ടിച്ചത്. ആവോലിയിൽ അതിഥി തൊഴിലാളിയുടെ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോണും, പണവും , രേഖകളും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു ബാഗുകളും സംഘം മോഷ്ടിക്കുകയായിരുന്നു.
Comments
0 comment