
Advertisement

Contact us to Advertise here
മൂവാറ്റുപുഴ : കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ഗ്യാരേജിൽ ആണ് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. കറുത്ത മുണ്ടും നീലയും വെള്ളയും ചേർന്ന ചെക്ക് ഷർട്ടുമാണ് വേഷം.
കഴിഞ്ഞ ദിവസം മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുകൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാളെന്ന് സമീപവാസികൾ പറയുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Comments
0 comment