menu
മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും.
മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും.

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടനസമ്മേളന യോഗത്തിൽ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പൗരസ്ത്യസുവിശേഷ സമാജം പ്രസിഡൻ്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. 


ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണവും , സ്കൂൾ മാനേജർ റവ.ഫാ.തോമസ് മാളിയേക്കൽ കലോത്സവ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ കലോത്സവ ലോഗോഡിസൈൻ ചെയ്ത വിദ്യാർത്ഥികൾക്ക് സമ്മാനം നൽകും.


14 , 15 , 16 തീയതികളിൽ 8 വേദികളിലായി 4000 ത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരക്കും. 16 ശനിയാഴ്ച്ച നടക്കുന്ന സമാപനസമ്മേളനത്തിന് വാളകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൾ സി എൽദോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാളകം വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജമുന പി. പ്രഭു സ്വാഗതവും , സമാപനസമ്മേളന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്രഹാം നിർവഹിക്കുകയും ചെയ്യും.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations