menu
നിർമ്മൽ പവർ പ്ലാന്റുകളിൽ പശ്ചിമബംഗാൾ രാജ്യത്ത് ഒന്നാമത് , മികച്ച നേട്ടത്തിന് പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോക്ടർ പി.ബി. സലിം.
നിർമ്മൽ പവർ പ്ലാന്റുകളിൽ പശ്ചിമബംഗാൾ രാജ്യത്ത് ഒന്നാമത് , മികച്ച നേട്ടത്തിന് പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോക്ടർ പി.ബി. സലിം.

Advertisement

Flotila

Contact us to Advertise here

കൊൽക്കത്ത : പശ്ചിമ ബംഗാൾ പവർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വീണ്ടും നേട്ടം. താപ വൈദ്യുതി ഉല്പാദനത്തിൽ WBPDCL ഈ വർഷവും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി.

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പെർഫോമൻസ് ( PLF ) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അഖിലേന്ത്യാ റാങ്കിങ്ങിൽ ഡബ്ല്യുബിപിഡിസിഎൽ ന്റെ കീഴിലുളള സന്താൽഡിഹ് തെർമൽ പവർ പ്ലാന്റ് ( Santaldih ) ഒന്നാമതെത്തിയതോടെയാണ് മികച്ച നേട്ടം കൈവരിച്ചത്.


ഇന്ത്യയിൽ ആകെ ഉളള ഇരുനൂറ്റി ഒന്ന് തെർമൽ പവർ പ്ലാന്റുകളിൽ റാങ്കിങ് നടത്തിയാണ് മികവ് കണ്ടെത്തുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഉള്ള NTPC , DVC , സ്വകാര്യ തെർമൽ കമ്പനികളായ റിലയൻസ് , അദാനി പവർ , ടാറ്റാ പവർ , തുടങ്ങിയവയെ പിന്നിലാക്കിയാണ് ബംഗാൾ പവർ കോർപ്പറേഷൻ മുന്നിലെത്തിയത്. 


2022 - 23 സാമ്പത്തിക വർഷവും സമാനമായ നേട്ടം കൈവരിച്ചിരുന്നു. മലയാളിയായ പി.ബി.സലിം ഐഎഎസ് ആണ് 2019 മുതൽ WBPDCL , സിഎംഡി. അഭിമാനകരമായ ഈ നേട്ടത്തിൽ പി.ബി. സലിമിനെയും മറ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി മമതാ ബാനർജി അഭിനന്ദിച്ചു.


മുപ്പതിനായിരത്തോളം ജീവനക്കാരുള്ള കമ്പനിയിൽ താഴെതലം മുതൽ ഉയർന്ന തലം വരെയുളള ജീവനക്കാരെയാകെ വിശ്വാസത്തിലെടുത്തും, അവരുടെ കാര്യക്ഷമത വർധിപ്പിക്കുന്ന വിവിധം പദ്ധതികൾ നടപ്പിലാക്കിയാണ് നേട്ടം കൈവരിച്ചതെന്ന് പി.ബി.സലിം പറഞ്ഞു. 


ഓപ്പറേഷൻ മെയ്ന്റനെൻസ് , എഫിഷൻസി , കോൾ മൈനിങ് , ജസ്‌ററ് ഇൻ ടൈം റിപ്പയർ മൈന്റൈനെൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു പത്ത് പോയിന്റ് സ്ട്രാറ്റജിയും നടപ്പിലാക്കിയതായി അദ്ദേഹം വിശദീകരിച്ചു.


2019 ഇൽ കമ്പനിയുടെ ചാർജ് ഏറ്റെടുക്കുമ്പോൾ നഷ്ടത്തിലായിരുന്ന കമ്പനിയെ 2020 ആവുമ്പോഴേക്കും 102 കോടി രൂപ ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു.


കഴിഞ്ഞ വർഷം 800 കോടിയിലധികം ലാഭവും മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസും അനുവദിച്ചു. 104 കോടി രൂപ ലാഭവിഹിതമായി സർക്കാരിനും നല്കി. ഈ വർഷം ലാഭം ആയിരം കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations