menu
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വേണ്ട , സ്കൂളുകളില്‍ കുട്ടികളുടെ ആഘോഷ പരിപാടികള്‍ക്ക് വിലക്ക്
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വേണ്ട , സ്കൂളുകളില്‍ കുട്ടികളുടെ ആഘോഷ പരിപാടികള്‍ക്ക് വിലക്ക്

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.

കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങില്‍ വിദ്യാർത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ച്‌ പങ്കെടുത്തതും താമരശേരിയില്‍ സംഘർഷത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.


ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസില്‍ വിദ്യാർത്ഥികള്‍ ഹോളി മോഡല്‍ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചില്‍ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. 


പരീക്ഷ കഴിഞ്ഞയുടൻ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കർശന നിർദ്ദേശം നല്‍കണം. വീട്ടില്‍ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കള്‍ ശ്രദ്ധിക്കണം.


ചില വിദ്യാർത്ഥികള്‍ സ്‌കൂള്‍ ടോയ്‌ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അവസാന പരീക്ഷ കഴിഞ്ഞാല്‍ ക്യാമ്പസില്‍ കുട്ടികള്‍ നില്‍ക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations