menu
സ്കൂളിൽ കയറി അക്രമവും വസ്തുക്കൾ നശിപ്പിക്കലും മധു പുള്ളി ഹൈദർബാവക്കും മൂന്ന് പേർക്കുമെതിരെ FIR രജിസ്ട്രർ ചെയ്ത് കേസെടുത്തു.
സ്കൂളിൽ കയറി അക്രമവും വസ്തുക്കൾ നശിപ്പിക്കലും മധു പുള്ളി ഹൈദർബാവക്കും മൂന്ന് പേർക്കുമെതിരെ FIR രജിസ്ട്രർ ചെയ്ത് കേസെടുത്തു.

Advertisement

Flotila

Contact us to Advertise here

പാലക്കാട് : പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലെ പ്രമുഖ പ്രവാസി വ്യവസായി ചെയർമാൻ ആയ വൈറ്റ് ഹൗസ് എന്ന സ്കൂളിൽ കയറി അക്രമം കാണിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും കംമ്പ്യുട്ടറുകളും വിദ്യാർത്ഥികളുടെ വ്യക്തിഗത രേഖകളും അദ്ധ്യാപക - അനൗദ്ധ്യാപകരുടെതടക്കം ഔദ്ധ്യോദിക രേഖകളും പിടിച്ചെടുക്കുകയും ചെയ്തതിന് മധു പുള്ളി ഹൈദർ ബാവ എന്നയാളെയും മറ്റ് മൂന്ന് അക്രമികൾക്കുമെതിരെ ചാലിശ്ശേരി പോലീസ് FIR രജിസ്ട്രർ ചെയ്ത് കേസെടുത്തു.

ഭാരതീയ ന്യായ സംഹിത പ്രകാരം FIR 127 - പ്രകാരം 126 (2) 118 (1) 351 (3) 324 (4) 303 (2) 3 (5) എന്നീ വകുപ്പുകൾ ചേർത്താണ് അക്രമത്തിനെതിരെ കേസെടുത്തിരിക്കുന്നത് ഇത് സംബന്ധിച്ച് കേസെടുത്തു അന്വേഷണം നടത്താൻ പട്ടാമ്പി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരമാണ് കേസ് എടുത്തത്, സ്കൂൾ ഓഫീസിൽ കയറി മാനേജരേയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി ശാരീരികമായി കൂട്ടം ചേർന്ന് അന്യായമായി മർദ്ദിച്ചതും പരാതി ഗൗരവതരമായി കാണുന്നു. 


പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ഭൂമാഫിയ നിയന്ത്രണം കൈയാളുന്ന ഹൈദർബാവ ക്കെതിരെ ഹവാല , സ്വർണം കടത്ത് മുതലായ നിരവധി വിധ്വംസക പ്രവർത്തനങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സ്കൂൾ കയറിയുള്ള അക്രമണത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. 


സ്കൂളും വസ്തുക്കളും കയ്യടക്കുന്നത് ലക്ഷ്യമാക്കി കുറച്ചു നാളുകളായി സ്കൂളിനെതിരെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി വാട്ട്സാപ്പുകൾ ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ കുടി അപകീർത്തികരമായ കാര്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ടവരുടെയും ഇത് പ്രചരിപ്പിക്കുന്നവരുടെയും ഫോണുകൾ സൈബർ സെൽ വിഭാഗമുൾപ്പെടെ ഇൻ്റലിജൻസ് 'ഏജൻസികളുടെ നിരീക്ഷണത്തിലാണ്, നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ അക്രമികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും പ്രതികളുടെ രാജ്യ വിരു'ദ്ധ പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാവുമെന്നും പോലീസ് വൃത്തങ്ങൾ പറയുകയുണ്ടായി

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations