
Advertisement

Contact us to Advertise here
ചെന്നൈ: തമിഴ്‌നടി ദീപ എന്നറിയപ്പെടുന്ന പൗലിന ജെസ്സിക ചെന്നൈയിലെ വാടകഫ്‌ലാറ്റില്‍ അത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈ വിരുഗമ്പാക്കം മല്ലിക അവന്യൂവിലാണ് മൃതദേഹം കണ്ടത്. സെപ്തംബര്‍ 18നാണ് മരിച്ചത്. ആന്ധ്ര സ്വദേശിയാണ്.
ദീപ എന്ന പേരില്‍ പ്രശസ്തയായ പൗലിന ജെസ്സിക ഈ അടുത്ത് പുറത്തുവന്ന വെയ്ധ എന്ന ചിത്രത്തില്‍ നായികയായിരുന്നു. തമിഴ് സിനിമക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോയംവെഡു പോലിസ് സ്ഥലത്തെത്തിയത്. മൃതദേഹം കില്‍പൗക് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കുന്നുണ്ട്.
നടിയുടെ വീട്ടിലേക്ക് തലേദിവസം എത്തിയവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പ്രശസ്തനായ ഒരു നടന്‍ തലേ ദിവസം എത്തിയിരുന്നു. അതും അന്വേഷിക്കും. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല.
Comments
0 comment