
Advertisement

Contact us to Advertise here
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എല്‍സാ 3 എന്ന കപ്പലാണ് മറിഞ്ഞതെന്നാണ് വിവരം. കപ്പലില്‍ 24 പേർ ഉണ്ടായിരുന്നെന്നാണ് സൂചന. ഇതില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തി. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്കടറും രക്ഷപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി 10 നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ കേരളാ തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞു കിടക്കുന്ന നിലയിലാണ് കപ്പല്‍. മറ്റെൻ ഗ്യാസോയില്‍ , വെരി ലോ സള്‍ഫർ ഫ്യുവല്‍ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം. കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. കാർഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്.
കോസ്റ്റ് ഗാർഡ് വിവരം നല്‍കിയതിനെത്തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. തീരത്ത് കണ്ടെയ്‌നറുകള്‍ കണ്ടാല്‍ പൊലീസിനെ അറിയിക്കുകയോ 112 ല്‍ വിളിക്കുകയോ ചെയ്യണം. തീരത്ത് കർശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആറുമുതല്‍ എട്ട് കണ്ടെയ്‌നറുകള്‍ വരെയാണ് കടലില്‍ വീണതെന്നാണ് വിവരമെന്ന് സംസ്ഥാന ദുരന്ത നിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു.
Comments
0 comment