menu
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്വല തിരിച്ചുവരവ് ; 100 ദിവസം കൊണ്ട് യു.ഡി.എഫിനെ മടുത്ത് പൊതുജനം
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്വല തിരിച്ചുവരവ് ; 100 ദിവസം കൊണ്ട് യു.ഡി.എഫിനെ മടുത്ത് പൊതുജനം

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല തിരിച്ചുവരവ്.

38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു.


ട്വൻ്റി-ട്വൻ്റിയും വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിൻ്റെ കൈവശം 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 


എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വൻ്റി 20 നിലനിർത്തുകയും ചെയ്തു. എല്‍ഡിഎഫ് യുഡിഎഫിൻ്റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് എല്‍ഡിഎഫിൻ്റെ നാലു സീറ്റുകള്‍ പിടിച്ചെടുത്തു. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.


തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തില്‍ ഏറ്റ പ്രഹരമാണ് യുഡിഎഫിന് തിരിച്ചടിയായത്. രമ്യ ഹരിദാസ് എംഎല്‍എയടക്കം വിവാദത്തിലായ കയ്യാങ്കളി കാരണം രണ്ട് പ്രധാന സീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. 


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മംഗലപുരം മുണ്ടയ്ക്കല്‍ വാർഡും അഞ്ചുതെങ്ങ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് വാർഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ മംഗലപുരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.

What's your reaction?

Comments

https://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations