
Advertisement

Contact us to Advertise here
കോട്ടയം : കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ ആണ് മരിച്ചത്.
മുൻ അത്ലറ്റായ മനു ജോൺ എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30 നു സ്കൂളിലെത്തിക്കും. തുടർന്ന് വൈകീട്ട് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും.
Comments
0 comment