
Advertisement

Contact us to Advertise here
MRFC ഫുട്ബോൾ ലീഗിന്റെ സീസൺ 5 പരിസമാപ്തിയിലെത്തി നിൽക്കുമ്പോൾ 7 വർഷത്തെ ക്ലബ്ബിന്റെ ജൈത്രയാത്രയിൽ പാരമ്പര്യത്തിന്റെയും , അതിലുപരി കൂടുതൽ ഫൈനലുകൾ കളിച്ചിട്ടുള്ള ഒരേ ഒരു MRFC സബ് ക്ലബ് എന്ന ഖ്യാതിയിലും സീസൺ - 5 ന്റെ സൂപ്പർ കപ്പ് , ലീഗ് കപ്പ് ഫൈനലിലേക്ക് അഭിമാനത്തോടെ നടന്നു കയറുകയാണ് OLD MONKS UNITED FC.
MRFC യുടെ ലീഗ് മത്സരങ്ങൾ ആരംഭിച്ചത് മുതൽ ഇന്നോളം സബ് ക്ലബ്ബുകൾ പലതും പുതിയ നാമങ്ങളിൽ മാറ്റി എഴുതപ്പെട്ടപ്പോഴും , മാറ്റമില്ലാതെ തുടർന്ന രണ്ടു ക്ലബ്ബിൽ ഒന്നാണ് , OLD MONKS UNITED FC , മറ്റൊന്ന് REBELS FC ആണ്.
OLD MONKS UNITED ന്റെ ഈ വിജയ വീഥിയിൽ ഏറ്റവുമധികം ടീമിന്റെ ഭാഗമായിട്ടുള്ളതും ( 5 സീസൺ ) , ടീമിനെ വിജയത്തിലേക്കു കൊണ്ടുവരുവാനും ചാമ്പ്യൻ ആക്കുന്നതിലും ( 1 ലീഗ് കപ്പ് , 1 സൂപ്പർ കപ്പ് ) നിർണായക പങ്കു വഹിച്ചിട്ടുള്ളതും അവരുടെ പ്ലയെർ ആയും , മാനേജർ ആയും , മെന്റർ ആയും പ്രവർത്തിച്ചിരുന്ന അനീഷ് കെ.ജി ആണ്.
തുടർച്ചയായി 3 ഫൈനലുകളിൽ OLD MONK ഇന്റെ പ്ലേയറായി കളിക്കുകയും 1 സൂപ്പർ കപ്പ് , 1 ലീഗ് കപ്പ് നേടിയിട്ടുള്ള ക്ലബ് റെക്കോർഡ് ഉള്ള രാജേഷ് ഇടമന ആണ് മറ്റൊരുതാരം.
നാളെ ( 16 - 07 - 2025 ) 8 pm ന് നടക്കുന്ന SPARTANS & RAPTORS മത്സര വിജയി ആയിരിക്കും ഫൈനലിൽ ഓൾഡ് മോങ്ക്‌സിനെ നേരിടുക.
നിലവിലെ സീസൺ - 5 ഷീൽഡ് വിന്നർമാരായ RAPTORS ആണ് നാളത്തെ SPARTANS സിൻ്റെ എതിരാളികൾ. വൈറ്റിലയിൽ ഉള്ള റെഡ് കൈറ്റ് ടറഫിൽ രാത്രി 8 മണിക്കാണ് സെമി ഫൈനൽ മത്സരം നടക്കുന്നത് എന്ന് എം.ആർ.എഫ്.സി ( MRFC ) ക്ലബ് കോഡിനേറ്റർ കേരള ടൈംസ് ന്യൂസിനെ അറിയിച്ചു.
Comments
0 comment