
Advertisement

Contact us to Advertise here
മിരാസ് ലൈബ്രറിയുടെ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടുന്ന 50 ലേറെ കുട്ടികളെയാണ് ഇപ്പോൾ പദ്ധതിയിൽ അംഗമാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കഥാ പുസ്തകങ്ങൾ നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടർ പി ബി സലിം ഐഎഎസ് പായിപ്ര പഞ്ചായത്ത് പ്രസിഡണ്ട് പി കെ അസീസുമായി ചേർന്ന് നിർവഹിച്ചു. വായനയോടൊപ്പം കുട്ടികൾക്ക് സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന രീതിയിലാണ് പദ്ധതി.
ലൈബ്രറിയുടെ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ലൈബ്രറി ഭാരവാഹികളായ അസീസ് കുന്നപ്പിള്ളി, ഷാജി ഫ്ലോട്ടില, സഹീർ മേനാമറ്റം, അസീസ് പി ബി സച്ചിൻ സി ജെ തുടങ്ങിയവർ സംബന്ധിച്ചു.
പുതുതായി തുടങ്ങുന്ന സ്പോർട്സ് അക്കാദമി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ലൈബ്രറി ചെയർമാൻ കൂടിയായ ഡോക്ടർ പി ബി സലീം സന്ദർശിച്ചു നിർദ്ദേശങ്ങൾ നൽകി. ഓഫീസ് വരുന്ന ജനുവരിയോടെ പൂർത്തിയാകും. ഫുട്ബോൾ പരിശീലനത്തോടൊപ്പം പൊതുജനങ്ങൾക്കായി ഒരു ഓപ്പൺ ജിം കൂടി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
Comments
0 comment