
Advertisement

Contact us to Advertise here
മൂവാറ്റുപുഴ : തിരുവാതിര , നാടോടി നൃത്തം , ഒപ്പന , സംഘനൃത്തം കൂടാതെ വട്ടപ്പാട്ട് , ദഫ് മുട്ട് , കോൽക്കളി , തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ വേദികളിൽ നടന്നു.
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മൂവാറ്റുപുഴ ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ അപൂർബ ബിശ്വാസ് ആണ്. അതിഥി തൊഴിലാളിയുടെ മകളായ അപൂർബ വിശ്വാസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
കഥാപ്രസംഗം , മോണോ ആക്ട് , നാടൻ പാട്ട് തുടങ്ങിയവയും സംസ്കൃതോത്സവവും വിവിധ വേദികളിൽ നടന്നു.
നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവത്തിൻ്റെ തിരശീല വീഴുന്നു.
Comments
0 comment