menu
രക്ഷാ കരങ്ങളുടെ പുതിയ ദൗത്യവുമായി കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ.
രക്ഷാ കരങ്ങളുടെ പുതിയ ദൗത്യവുമായി കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ.

Advertisement

Flotila

Contact us to Advertise here

കോതമംഗലം : വനത്താലും , പുഴയാലും ഒറ്റപ്പെട്ട കുട്ടമ്പുഴ പഞ്ചായത്തിലെ , ആദിവാസി മേഖലകളായ വാരിയം , കുഞ്ചിപാറ , തലവച്ചുപാറ , തേരാ , ആദിവാസി മേഖലകളിലെയും , കല്ലേലി മേട്ടിലെയും ആളുകളെ അടിയന്തിര സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിന് പൂർണ സാജരാക്കുക എന്ന പുതിയ ദൗത്യം ആണ് ഫയർ & റെസ്ക്യൂ കോതമംഗലം സ്റ്റേഷൻ ഏറ്റെടുത്തിരിക്കുന്നത്.

തീർത്തും വനമേഖലകളാൽ ഒറ്റപെട്ട ഈ പ്രദേശത്തേക്ക് എത്തിചേരാനുള്ള ഏക റോഡ് മാർഗം പൂയംകുട്ടി ബ്ലാവന കടത്താണ്‌. പുഴയിൽ വെള്ളം നിറഞ്ഞാൽ പിന്നെ ഈ മാർഗ്ഗവും രക്ഷാ പ്രവത്തനത്തിനു തടസ്സം ആകും.

സുരക്ഷാ പരിശോധനകളുടെ ഭാഗമായി   ഇവിടം സദർശിച്ച എറണാകുളം ജില്ലാ ഫയർ ഓഫീസർ , കെ. ഹരികുമാർ  നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമായി , ഇവരെ സിവിൽ ഡിഫെൻസിന്റെ ഭാഗമാക്കി , ഇവരുടെ ഉന്നതികളിൽ തന്നെ പരിശീലനം ഏർപ്പെടുത്താൻ STO ഇൻചാർജ് സതീഷ്  ജോസിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ പരിശീലകർ ഉന്നതികളിൽ താമസിച്ചു  പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്. ഈ മാസം 16 മുതൽ കുഞ്ചിപ്പാറയിൽ  പരിശീലനം ആരംഭിക്കും.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations