
Advertisement

Contact us to Advertise here
അഭിഷേക് ശർമ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.
അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, അഭിഷേക് ശർമ എന്നിവർ ഉള്‍പ്പെട്ട സ്പെഷ്യല്‍ ട്രെയിനിങ് ക്യാമ്ബില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒക്ടോബർ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്ബതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷൻ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം.
Comments
0 comment