
Advertisement

Contact us to Advertise here
പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പ്രതികള്‍ക്ക് സുരക്ഷയൊരുക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയാണ് പ്രതികള്‍ എഴുതുന്നത്.
സംഭവത്തിലെ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷഹബാസിന്റെ തലയോട്ടിക്ക് മാരകമായ പൊട്ടലുണ്ട്. വലതു ചെവിക്ക് മുകളിലാണ് ഒടിവ്. അതേസമയം , ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. പ്രതികളെ നിലവില്‍ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. പുലർച്ചെ 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ വിടവാങ്ങല്‍ പാർട്ടിക്കിടെ മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികള്‍ ട്യൂഷൻ സെന്ററില്‍ പരസ്പരം ഏറ്റുമുട്ടി. കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നുഞ്ചാക്കു ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മർദ്ദിച്ചത്.
Comments
0 comment