വിജയ്‌യുടെ അവസാന ചിത്രം ; ദളപതി 69 ന് ആരംഭം ; പൂജയില്‍ ക്യൂട്ട് ലുക്കില്‍ മലയാളത്തിന്റെ സ്വന്തം മമിത

Advertisement

Contact us to Advertise here
വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ , നരേൻ , ബോബി ഡിയോള്‍ , മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. 2025 ഒക്ടോബറില്‍ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിർമ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്ഡേറ്റും സൂചിപ്പിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
ബോബി ഡിയോള്‍ , പൂജാ ഹെഡ്‌ഗെ , പ്രിയാമണി , മമിതാ ബൈജു , നരേൻ , പ്രകാശ് രാജ് , ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തില്‍ നിന്നും മമിതാ ബൈജു , നരേൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നത്. ബോബി ഡിയോള്‍ വില്ലൻ വേഷത്തിലെത്തുന്നു. കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.
Comments
0 comment