
Advertisement

Contact us to Advertise here
കേരളത്തിൽ അക്രഡറേഷൻ എന്ന പട്ടവും ആലങ്കാരികതയും ഇല്ലാത്ത നിരവധി മാധ്യമ പ്രവർത്തകർ ഉള്ള നാടാണ്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ ആളിക്കത്തിച്ച പത്രമാണ് മംഗളം.
മംഗളം ദിനപത്രത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നുണ്ടോ എന്ന് സർക്കാരും അറിഞ്ഞിരിക്കണം. സമസ്ത മേഖലകളിലുള്ളവർ അവരുടെ വിഷമങ്ങൾ ആദ്യം എത്തിക്കുന്നത് പ്രാദേശിക ലേഖകർ , സ്ട്രിംഗർ എന്ന ഓമനപ്പേരിൽ തൊഴിൽ ചെയ്യുന്നവരിലാണ്. യാതൊരു സംരക്ഷണവുമില്ലാതെ മഴയും വെയിലും സഹിച്ച് ഓടിനടന്ന് വാർത്ത സമാഹരികുന്നവർ തുടങ്ങി സാങ്കേതിക രംഗത്തു വരെ രാപ്പകൽ കഷ്ടപ്പെടുന്നവരുടെ കാര്യത്തിൽ ഏതൊരു സർക്കാർ വന്നാലും യാതൊരു വിധ അനുകൂല സാഹചര്യങ്ങളും ഇന്ന് വരെ ഉണ്ടായിട്ടില്ല.
മാധ്യമ പ്രവർത്തകർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ആത്മാഭിമാനം ഒന്നുകൊണ്ട് മാത്രമാണ്. മാധ്യമ പ്രവർത്തകൻ പട്ടിണിയാണൊ ഭക്ഷണം കഴിച്ചോ ശമ്പളം കിട്ടിയോ എന്നൊന്നും ആരും ചോദിക്കാറില്ല.
അത് അന്വേഷിക്കാനുള്ള ധാർമികത സർക്കാരിൻ്റെ സൗജന്യം വാങ്ങി കുഴലൂത്ത് നടത്തുന്ന സംഘടന ഭാരവാഹികൾ ചെയ്യാറുമില്ല. അതിനാൽ എം ജെ ഡബ്ലിയു യു ആവശ്യപ്പെടുകയാണ് പൊതു സമുഹത്തിൻ്റെ പട്ടിണിയെ കുറിച്ച് വിളിച്ചു പറയുന്നവർ പട്ടിണി കിടക്കാൻ അവസരം ഉണ്ടാക്കരുതെന്ന്. അതിനാൽ മംഗളം പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് അവരുടെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സർക്കാരും പൊതു സമൂഹവും എത്രയും പെട്ടെന്ന് ഇടപെടണമെന്ന് മീഡിയ ആൻ്റ് ജേർണലിസ്റ്റ് യൂണിയൻ ആവശ്യപ്പെടുന്നു.
ഇതുസംബന്ധിച്ച് " മാധ്യമ പ്രവർത്തകരും മനുഷ്യരാണ് അവർക്കും കുടുംബമുണ്ട് " എന്ന മുദ്രാവാക്യവുമായി സെക്രട്ടറിയേറ്റ് നടയിൽ ഏകദിന സമരം സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചിരിക്കയാണെന്ന് എം ജെ ഡബ്ലിയു യു ഭാരവാഹികൾ അറിയിച്ചു.
Comments
0 comment