ചടങ്ങിൽ പൗരസ്ത്യസുവിശേഷ സമാജം പ്രസിഡൻ്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണവും , സ്കൂൾ മാനേജർ റവ.ഫാ.തോമസ് മാളിയേക്കൽ കലോത്സവ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ കലോത്സവ ലോഗോഡിസൈൻ ചെയ്ത വിദ്യാർത്ഥികൾക്ക് സമ്മാനം നൽകും.
14 , 15 , 16 തീയതികളിൽ 8 വേദികളിലായി 4000 ത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരക്കും. 16 ശനിയാഴ്ച്ച നടക്കുന്ന സമാപനസമ്മേളനത്തിന് വാളകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൾ സി എൽദോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാളകം വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജമുന പി. പ്രഭു സ്വാഗതവും , സമാപനസമ്മേളന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്രഹാം നിർവഹിക്കുകയും ചെയ്യും.