കെ. എസ്. നളിനാക്ഷൻ അന്തരിച്ചു

മൂവാറ്റുപുഴ : കടാതി കണ്ടവത്ത് കെ. എസ്. നളിനാക്ഷൻ ( 83 ) അന്തരിച്ചു.

ആരോഗ്യ വകുപ്പിൽ അസിസ്റ്റൻ്റ് ലെപ്രസി ഓഫീസറായി വിരമിച്ച ഇദ്ദേഹം മൂവാറ്റുപുഴ മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. വിവിധ കാലങ്ങളിൽ മേളയുടെ പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 


കേരള ലെപ്രസി ഇറാഡിക്കേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കടാതി എൻ. എസ്. എസ്. കരയോഗം പ്രസിഡൻറ്, എൻ. എസ്. എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ്, എൻ. എസ്. എസ്. പ്രതിനിധി സഭാ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നഗരത്തിലെ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു.


ഭാര്യ : വായ്ക്കരം പിഷാരത്ത് കുടുംബാംഗം വിലാസിനി ( റിട്ടയേർഡ് ചീഫ് ടെലിഫോൺ സൂപ്പർവൈസർ, ബി. എസ്. എൻ. എൽ. ) മക്കൾ : രാജേഷ് എൻ. ( ഡി. എഫ്. ഒ., കോട്ടയം ) , അജേഷ് എൻ. ( അദ്ധ്യാപകൻ/ബിസിനസ് ). മരുമക്കൾ : ആശ എസ്. ( ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, തൊടുപുഴ ), പ്രമീള എ. നായർ ( ഓപ്റ്റോമെട്രിസ്റ്റ്, സി. എച്ച്. സി., പണ്ടപ്പിള്ളി ).


ഭൗതിക ശരീരം ഇന്ന് ( 03/03/2025, തിങ്കൾ ) വൈകിട്ട് നാല് മണിക്ക് കടാതിയിലെ വീട്ടിൽ എത്തിക്കും. സംസ്ക്കാരം നാളെ ( 04/03/2025 , ചൊവ്വ ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.