കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി സ്വാഗതവും യാക്കോബായ സഭ അങ്കമാലി ഭദ്രാസനാധിപൻ എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത , റവ. ഫാ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്ക്കോപ്പ , വാർഡ് മെമ്പർ എൽദോ പി. കെ. , എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ബിജുകുമാർ , പ്രധാന അദ്ധ്യാപിക ജീമോൾ കെ. ജോർജ്ജ് , പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് സൂര്യനാരായണൻ , എം. പി. ടി. എ. പ്രസിഡൻ്റ് രേവതി കണ്ണൻ , സ്ക്കൂൾ ഹെഡ് ബോയ് കിരൺ സാവിയോ , ഹെഡ് ഗേൾ സമ്ര റഫീഖ് എന്നിവർ പങ്കെടുത്തു.
അഡ്വ. പി. എസ്. ശ്രീധരൻ പിള്ള എഴുതിയ പുസ്തകങ്ങൾ സ്ക്കൂളിന് സമ്മാനിച്ചു. ആദ്യമായാണ് ഒരു ഗവർണർ താൻ എഴുതിയ മുഴുവൻ പുസ്തകങ്ങളും ഒരു സ്ക്കൂളിന് സൗജ്യനമായി നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ അദ്ദേഹം ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജൂബിലി സ്മരണികയുടെ പ്രകാശനം പായിപ്ര രാധാകൃഷ്ണന് നൽകി ഗവർണർ നിർവ്വഹിച്ചു. ജില്ലാ - സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാഭ്യാസ , കലാ , കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നൽകി വരുന്ന എൻഡോവ്മെൻ്റുകൾ , എക്സലൻസ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. വിരമിയ്ക്കുന്ന ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപിക ടീന അലക്സ് , മീനിയൽ സ്റ്റാഫ് ടി. കെ. ചിന്നമ്മ എന്നിവർക്കുള്ള ഉപഹാരങ്ങൾ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു.