സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്ന പെഴക്കാപ്പിള്ളി പുന്നോപ്പടി പേണ്ടാനത്ത് ജാഫർ യൂസഫ് ( 43 ) , പടിഞ്ഞാറെ ചാലിൽ നിസാർ ഷാജി ( 45 ) , ആക്കോത്ത് അൻസാർ ഇബ്രാഹിം ( 45 ) , എന്നിവരാണ് മൂവാറ്റുപുഴ എക്സൈസ് സംഘത്തിൻറെ പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളി പൊന്നോപ്പിടിയിൽ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച രാത്രി പ്രതികളെ പിടികൂടിത്.
പ്രതികളിൽ നിന്ന് അര ഗ്രാം വീതം 32 പാക്കറ്റുകളിലാക്കിയ എംഡിഎംഎയും , എംഡിഎംഎ ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് റോളുകൾ , 35000 രൂപ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.
ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിച്ചാണ് പ്രതികൾ വില്പന നടത്തിയിരുന്നത്. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്ന പേഴക്കാപ്പിള്ളി സ്വദേശി ശ്യാമിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് പ്രതികൾ MDMA വിൽപ്പന നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.