എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.


എസ്. സതീഷ് , എം.പി. പത്രോസ് , പി.ആർ. മുരളീധരൻ , ജോണ്‍ ഫെർണാണ്ടസ് , കെ.എൻ. ഉണ്ണികൃഷ്‌ണൻ , സി.കെ. പരീത് , സി.ബി. ദേവദർശനൻ , ആർ. അനില്‍കുമാർ , ടി.സി. ഷിബു , പുഷ്‌പദാസ് , കെ.എസ്. അരുണ്‍ കുമാർ , ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. കെ.എസ്. അരുണ്‍ കുമാർ , ഷാജി മുഹമ്മദ് എന്നിവരാണ്‌ പുതുമുഖങ്ങള്‍.


എസ്‌എഫ്‌ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ്. സതീഷ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്.