മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന്റെ രണ്ടാം ദിവസം വർണ്ണാഭമായ കലാപരിപാടികൾ കൊണ്ട് ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി.

മൂവാറ്റുപുഴ :

എൽ. പി , യു പി , എച്ച്.എസ്., എച്ച്.എസ്.എസ്,. വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥ നൃത്തരൂപങ്ങളായ ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി , കേരള നടനം , ഓട്ടൻ തുള്ളൽ തുടങ്ങിയവ ഏറെ ആകർഷകമായിരുന്നു. 


പുരാതന കലാരൂപങ്ങളായ പൂരക്കളി , പരിചമുട്ട് , ചാക്യാർകൂത്ത് എന്നിവ കൂടാതെ വിവിധ ഭാഷകളിലെ പദ്യം ചൊല്ലൽ , സംഘഗാനം തുടങ്ങിയവയും വിവിധ വേദികളിൽ ഏറെ ആകർഷകമായി നടന്നു. നാളെ ഒപ്പന, തിരുവാതിര , വട്ടപ്പാട്ട് കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ 8 വേദികളിലായി നടക്കും. ഇന്ന് ഉച്ചവരെ നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ളസമ്മാന ദാനവും നടത്തി.