ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിൻ പ്രഖ്യാപിച്ചു കൊണ്ട് ഡിവൈഎഫ്ഐ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മോർണിംഗ് വാക്ക് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ : ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിൻ പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്.

വീട്ടുമുറ്റ സദസ്സുകൾ , മേഖലാതല ജാഗ്രത സദസ്സുകൾ , ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യത്തിൽ വിവിധ കായിക മത്സരങ്ങൾ എന്നിവ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരികയാണ്. 


ഇതിന്റെ ഭാഗമായി ഈ വരുന്ന ഏപ്രിൽ മാസം 25 തീയതി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര കവല മുതൽ പുളിഞ്ചോട് കവല വരെ മനുഷ്യമഹാ ശൃംഖല തീർക്കുകയാണ്. മനുഷ്യമഹാ ശൃംഖലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോണിംഗ് വാക്ക് സംഘടിപ്പിച്ചു.


കിഴക്കേക്കര പമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മോണിംഗ് വാക്ക് വൺവേ ജംഗ്ഷനിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ് എം മാത്യു , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സജി ജോർജ് , നഗരസഭ പ്രതിപക്ഷ നേതാവ് ആർ രാകേഷ് എന്നിവർ സംസാരിച്ചു.