സംഘാടകസമിതി ചെയർമാൻ പി എം ഇസ്മയിൽ , സെക്രട്ടറി കെ പി രാമചന്ദ്രൻ , പ്രചാരണ കമ്മിറ്റി കൺവീനർ സജി ജോർജ് , സംഘാടക സമിതി ഭാരവാഹികളായ എം ആർ പ്രഭാകരൻ , സി കെ സോമൻ എന്നിവർ സംസാരിച്ചു.
മുളവൂർ കിഴക്കേകടവ് സ്വദേശി മുഹമ്മദ് ഷാഫിയാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത്.
13 ലോഗോയാണ് വിദേശത്തുനിന്നും വിവിധ ജില്ലകളിൽ നിന്നും അടക്കം സംഘാടകസമിതിക്ക് ലഭിച്ചത്. അതിൽ നിന്നാണ് ഷാഫിയുടെ ലോഗോ സംഘാടക സമിതി തെരഞ്ഞെടുത്തത്.
2024 ഡിസംബർ 13 മുതൽ 16 വരെ മൂവാറ്റുപുഴയിൽ വച്ചാണ് സമ്മേളനം. പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷും പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ,
സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പിആർ മുരളീധരൻ ,ആർ അനിൽകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..