ആയവന പഞ്ചായത്ത് ഓഫീസ് സമരം കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ടി രാജൻ അധ്യക്ഷനായി, കെ കെ വാസു, അനീഷ് പി കെ, ഷീല സാബു സംസാരിച്ചു.
വാളകം പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജമന്തി മദനൻ അധ്യക്ഷയായി. സുജാത സതീശൻ, എം കെ തങ്കച്ചൻ, റ്റി എം ജോയി, പി എം മദനൻ ,സുശീല ദിവാകരൻ എന്നിവർ സംസാരിച്ചു.
കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. ഓമന മോഹൻദാസ് അധ്യക്ഷയായി. അനിൽ കെ മോഹനൻ, അനീസ് സൈമി, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
മാറാടി പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ ഡി ഗോപി ഉദ്ഘാടനം ചെയ്തു. ശോഭ രവി അധ്യക്ഷനായി, കെ വൈ മനോജ്, എം എൻ മുരളി, ലതാ ശിവൻ, സുമാ ശശി സംസാരിച്ചു
ആവോലി പഞ്ചായത്ത് ഓഫീസ് സമരം ആർ സുകുമാരൻ ഉദ്ഘാടനം ചെയ്തു, സിനി സത്യൻ അധ്യക്ഷയായി. ഷാജു വടക്കൻ, എം ജെ ഫ്രാൻസി, മൈക്കിൾ ആലാഞ്ചലോ സംസാരിച്ചു ആരക്കുഴ പഞ്ചായത്ത് ഓഫീസ് സമരം പി കെ എസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി ഉദ്ഘാടനം ചെയ്തു. മിനി ബൈജു അധ്യക്ഷയായി, ടി ആർ അജി, സി ആർ ജനാർദ്ദനൻ ,നിഷാദ് സംസാരിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്ത് ഓഫീസ് സമരം സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ ഉദ്ഘാടനം ചെയ്തു. സി കെ രാജേന്ദ്രൻ അധ്യക്ഷനായി. കെ വി സുനിൽ, എം കെ മധു, പി ആർ സനീഷ് , പി ബി സാബു , എം കെ ബൈജു, റീത്താ രാജു എന്നിവർ സംസാരിച്ചു.
അപ്രായോഗികമായ എൻ എൻഎംഎസ് , ജിയോടാഗ് എന്നിവ പിൻവലിക്കുക. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹമായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക, ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. സമരത്തിൻ്റെ ഭാഗമായി വിവിധആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറി.