കഴിഞ്ഞ വർഷം വിതരണം ചെയ്ത തൈകൾ വിജയകരമായി നട്ടു വളർത്തി സംരക്ഷിക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും, സന്നിഹിതരായ നൂറിലേറെ പേർക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം.എസ്. അലിയാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് പരിസ്ഥിതി ദിന സന്ദേശം നൽകി.
അസിസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പുനർജ്ജനി കോർഡിനേറ്റർ ഷംന സ്വാഗതം ആശംസിച്ചു. സഹീർ മേനാമറ്റം, അശ്വിൻ, പുനർജ്ജനി സെന്റർ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം. കാലാവസ്ഥ മാറ്റത്തിന്റെ സാഹചര്യങ്ങൾ വിശദീകരിക്കാൻ കൂടുതൽ പരിസ്ഥിതി യാത്രകളും പഠനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.