ഇന്ന് രാവിലെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. കറുത്ത മുണ്ടും നീലയും വെള്ളയും ചേർന്ന ചെക്ക് ഷർട്ടുമാണ് വേഷം.
കഴിഞ്ഞ ദിവസം മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുകൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാളെന്ന് സമീപവാസികൾ പറയുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.