ബംഗാൾ ജനതയുടെ ജീവിതമാണ് ഈ നോവലിൽ വരച്ചുകാട്ടാൻ ശ്രമിക്കുന്നതെന്ന് എഴുത്തുകാരി ഫാത്തി സലിം പറഞ്ഞു.
നോവൽ ഫെബ്രുവരി 1 ന് തിരുവനന്തപുരത്ത് നടക്കുന്ന പുസ്‌തക ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യും.
2023 ൽ പുറത്തിറങ്ങിയ ഫാത്തി സലിമിന്റെ ആദ്യ കൃതിയായ , മലബാറിലെ മാപ്പിള സ്ത്രീകളുടെ ജീവിത നേർ കാഴ്ചകളടങ്ങിയ " ദച്ചോമയും മാഹിയിലെ പെണ്ണുങ്ങളും " എന്ന നോവൽ കേശവമേനോൻ തായങ്കാട്ട് പുരസ്കാരവും , കൊൽക്കത്ത മലയാളി സമാജത്തിന്റെ അവാർഡും നേടിയിരുന്നു.
ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജൂണിൽ പുറത്തിറങ്ങും. കോഴിക്കോട് മുൻ ജില്ലാ കളക്‌ടർ ഡോ. പി.ബി സലിം ഐഎഎസ്സിന്റെ ഭാര്യയാണ് ഫാത്തി സലിം.